കുവൈത്ത് സിറ്റി:
സ്വദേശികളേക്കാൾ ഏറെ വിദേശികൾ തിങ്ങിപ്പാർക്കുന്ന കുവൈത്തിൽ പണം കൈമാറ്റത്തിലും വലിയ വർധന. വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തില്‍ വർധന കണ്ടെത്തിയതായുള്ള കണക്കുകൾ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ടു. 2019 നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതിയില്‍ 23 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2018 ആദ്യ പകുതിയില്‍ ഏഴ് ബില്യണ്‍ ആയിരുന്നത് 2019 ആദ്യ പകുതി ആകുമ്പോഴേക്കും 8.6 ബില്യണ്‍ ആയി ഉയർന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2019 ആദ്യ മൂന്നുമാസത്തില്‍ നാലു ബില്യണ്‍ ആയിരുന്നത് രണ്ടാമത് ക്വാര്‍ട്ടറില്‍ 4.6 ബില്യണ്‍ ആയി ഉയര്‍ന്നു. അതായത് 15 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ 70.5 ശതമാനവും വിദേശികളാണ്.