കുവൈത്ത് സിറ്റി :
ഒ ഐ സി സി കുവൈത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടി സെപ്റ്റംബർ 27 വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് അബ്ബാസിയ പോപിൻസ് ഹാളിൽ വെച്ച് നടക്കും. ഓണനിലാവ് 2019′ എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ മാവേലി എഴുന്നള്ളത്ത് , അത്തപ്പൂക്കളം , നൃത്ത നൃത്ത്യങ്ങൾ , തിരുവാതിര , ഓണ സദ്യ ഗാനമേള എന്നിവയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.