കുവൈത്ത് സിറ്റി:
കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ് അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് നവംബര്‍ 1ന് നടക്കും. ഈ വർഷം മേഖലാ അടിസ്ഥാനത്തിൽ നടക്കുന്ന പ്രാഥമിക മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ടീമുകളാണ് ഫൈനൽ ടൂർണ്ണമെന്റിൽ പങ്കെടുക്കുക. മേഖലാ പ്രാഥമിക മത്സരങ്ങൾ സാല്‍മിയ മേഖലയില്‍ ഒക്ടോബർ 10നും, അബ്ബാസിയ, അബുഹലീഫ, ഫഹാഹീല്‍ മേഖലകളില്‍ ഒക്ടോബർ 18നും നടക്കും
പ്രാഥമിക മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ ഒക്ടോബർ 5ന് മുൻപായി അതാത് മേഖലകളിൽ രെജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും അബ്ബാസിയ – 60486967, അബുഹലീഫ- 97021189, സാൽമിയ- 65653388, ഫഹാഹീൽ- 66519368 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.