കുവൈത്തിൽ പ്രവാസി വനിതകളെ വിവാഹം കഴിക്കുന്ന സ്വദേശികളുടെ എണ്ണത്തിൽ വൻ വർധനവ്

കുവൈറ്റ് സിറ്റി :
കുവൈറ്റില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സ്വദേശി പുരുഷന്മാരും പ്രവാസി വനിതകളും തമ്മില്‍ നടന്ന വിവാഹങ്ങളുടെ എണ്ണത്തിൽ വർധനവ്. 23251വിവാഹങ്ങളാണ് ഇക്കാലയളവിൽ നടന്നത് . കുവൈറ്റ് നിയമമന്ത്രാലയം പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പത്ത് വര്‍ഷത്തിനിടെ സ്വദേശികളും പ്രവാസി വനിതകളും തമ്മില്‍ 23251 വിവാഹങ്ങള്‍ നടന്നപ്പോള്‍ വിവാഹം കഴിഞ്ഞ ആദ്യ വര്‍ഷം തന്നെ 2408 വിവാഹ മോചനങ്ങളും നടന്നു കഴിഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു .
സ്വദേശികളും വിദേശി ഭാര്യമാരും തമ്മിലുള്ള വിവാഹമോചന നിരക്കില്‍ 3.8 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുള്ളതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു .