കുവൈത്ത് സിറ്റി
പ്രാദേശികമായി മദ്യം നിർമിച്ച് വിൽപന നടത്തിയതിന് കുവൈത്തിൽ ഇന്ത്യക്കാരനെ പിടികൂടി ഫർവാനിയ പോലീസാണ് ഇരുപത്തിയഞ്ചോളം മദ്യക്കുപ്പികളുമായി ഇന്ത്യൻ യുവാവിനെ പിടികൂടിയത്. ജലീബിൽ സംശയയാസ്പദമായ സാഹചര്യത്തിൽ ഇയാളെ കണ്ടതോടെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. കൂടുതൽ നിയമ നടപടികൾക്കായി പ്രതിയെ റിമാന്റ് ചെയ്തു