കുവൈത്ത് സിറ്റി :
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കുവൈത്തിലെത്തി .കഴിഞ്ഞ ആഴ്ച വൈദ്യ പരിശോധനക്ക് ന്യൂയോർക്കിൽ പോയ ഉമ്മൻ ചാണ്ടി ദുബയിലേക്ക് മടങ്ങുന്നതിനിടയിലാണു കുവൈത്തിലിറങ്ങിയത്. . കുവൈത്ത് അന്താരാഷ്ര വിമാന താവളത്തിലെ സഫയർ ഹോട്ടലിൽ കഴിയുന്ന അദ്ധേഹം അൽപ സമയത്തിനകം ദുബൈ യിൽ മകളുടെ വീട്ടിലേക്ക് പോകും. തൊണ്ടയിൽ ഉണ്ടായ ആരോഗ്യ പ്രശ്നങ്ങൾ മൂലം ത വിദഗ്ദ പരിശോധനക്കായി കഴിഞ്ഞ ആഴ്ചയാണു ഉമ്മൻ ചാണ്ടി ന്യൂ യോർക്കിൽ എത്തിയത്. ഇതേ തുടർന്ന് അദ്ധേഹത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ പരിശോധനയിൽ നാട്ടിൽ വെച്ച് തന്നെ ചികിൽസിച്ചു മാറ്റാവുന്ന നിസ്സാര ആരോഗ്യ പ്രശ്നങ്ങൾ മാത്രമേ അദ്ധേഹത്തിനു ഉള്ളൂ എന്നാണ് ആശുപത്രിയിൽ നിന്നും ലഭിച്ച ഉപദേശം.