കുവൈറ്റ് സിറ്റി :
31 കാരനായ മലയാളി യുവാവിനെ ഇന്നലെ അര്‍ദ്ധരാത്രിയോടെ കുവൈറ്റില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പന്തളമുക്ക് പുലിപ്പാറ സ്വദേശി വിശ്വനാഥന് സുജിത്ത് ആണ് മരിച്ചത്. അബ്ബാസിയ ടെലകമ്മ്യൂണിക്കേഷന്‍ ടവറിനു സമീപമുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്ത കാറിനുള്ളിലാണ് ഇന്നലെ അര്‍ദ്ധരാത്രി സുജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
സുജിത്തിന്റെ തന്നെ വാഹനത്തിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ഏറെ വൈകിയിട്ടും താമസ സ്ഥലത്ത് എത്താത്തതിനാല്‍ ഇദ്ധേഹത്തിന്റെ ഭാര്യ സുഹൃത്തുക്കളെ വിളിച്ച് വിവരം തിരക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ തെരച്ചിലിലാണു കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.
അടുത്തിടെയായിരുന്നു സുജിത്തിന്റെ വിവാഹം. ഭാര്യ പൂര്‍ണ്ണ ഗര്‍ഭിണിയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ കെ.കെ.എം.എ. മാഗ്നറ്റ് ടീം അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തി വരികയാണ്.