കുവൈത്ത് മന്ത്രിസഭ രാജിവെച്ചു l

കുവൈത്ത് സിറ്റി :കുവൈത്ത്‌ മന്ത്രി സഭ രാജി വെച്ചു.പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ സബാഹാണു സർക്കാറിന്റെ രാജി അമീർ ഷെയ്ഖ് സബാഹ്‌ അൽ അഹ്മദ് അൽ സബാഹിനു സമർപ്പിച്ചത്‌.
മന്ത്രിസഭയുടെ പ്രവർത്തനങ്ങൾ പുന -ക്രമീകരിക്കുന്നതിനായാണ് സർക്കാരിൻറെ രാജിയെന്നാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അമീറിന് മുമ്പാകെ രാജി സമർപ്പിച്ചതായി സർക്കാർ വക്താവ്‌ താരിഖ് അൽ മുസാറം അറിയിച്ചു.ആഭ്യന്തര മന്ത്രിയടക്കം മൂന്നിലേറെ മന്ത്രിമാർക്കെതിരെ പാർലമെന്റിൽ കുറ്റവിചാരണ നടക്കാനിരിക്കേയാണു നാടകീയമായി പ്രധാനമന്ത്രി മന്ത്രി സഭയുടെ രാജി സമർപ്പിച്ചത്‌.