കുവൈത്ത് കൊട്ടാരക്കര പ്രവാസി സമാജത്തിന്റെ “കൊട്ടാരക്കരോത്സവം – 2020 കാരുണ്യ ഭവനം”ഫെബ്രുവരി 14-ന് അബ്ബാസിയയിൽ

 

 

കുവൈറ്റ് സിറ്റി : കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജത്തിന്റെ “കൊട്ടാരക്കരോത്സവം – 2020 കാരുണ്യ ഭവനം”ഫെബ്രുവരി 14-ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നടത്താൻ പോകുന്ന മെഗാപ്രോഗ്രാമിന്റെ ഫ്‌ളെയർ , റാഫിൾ കൂപ്പൺ എന്നിവയുടെ പ്രകാശന കർമ്മം പ്രശസ്ത  കോമഡി താരം സുബി സുരേഷ് ഐഡിയ സ്റ്റാർ സിംഗർ ഫെയിം ദുർഗ വിശ്വനാഥ്,  ചേർന്ന്* അബ്ബാസിയ  ഇന്റർ ഗ്രേറ്റഡ്‌ ഇന്ത്യൻ സ്കൂളിൽ വച്ച്  നിർവ്വഹിച്ചു. തുടർന്ന് *ചലച്ചിത്രതാരം രമേശ് പിഷാരടി*  മുഖ്യാതിഥിയായി എത്തുന്ന ഈ പരിപാടിയിൽ പിന്നണി ഗായിക ലേഖ അജയ്,  ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഗായകൻ സുധീഷ് , എന്നിവർ നയ്കുന്ന
സംഗീത വിരുന്നും. ഏഷ്യാനെറ്റ് റിയാലിറ്റി ഷോ “സ്മൈൽ പ്ലീസ് വിന്നേർ” ശിവ മുരളി, ഏഷ്യാനെറ്റ് കോമഡി എക്സ്പ്രസ് വിന്നർ  രഞ്ജിഷ് കല്ല്മാം, കോമഡി സ്റ്റാർ ടീം റബ്ബജിത്ത് രസിക നേതൃത്വത്തിലുള്ള കോമഡി ഷോയും അരങ്ങേറുമെന്ന് പ്രോഗ്രാം കൺവീനർ ഷംന അൽ അമീൻ അറിയിച്ചു. ജീവകാരുണ്യ  പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ട്  കൊട്ടാരക്കര  പ്രദേശങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് ” *വീട്* എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് “വേണ്ടിയാണ്  ഈ വർഷത്തെ പരിപാടി എന്ന് ജനറൽ സെക്രട്ടറിയായ അലക്സാണ്ടർ മാത്യു അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രസിഡൻറ് രതീഷ് രവി അറിയിച്ചു. സെക്രട്ടറി ജിബി കെ ജോൺ വൈസ് പ്രസിഡൻറ് റെജിമോൻ ജോർജ് , ട്രഷർ സന്തോഷ്  കളപ്പില, ജോയിൻ സെക്രട്ടറി അൽ അമീൻ എക്സിക്യൂട്ടീവ് അംഗങ്ങളായ അനീഷ്, അരുൺ, എന്നിവർ ആശംസകൾ അർപ്പിച്ചു.