കുവൈത്ത് സിറ്റി : കുവൈത്തിൽ മലയാളി യുവാവ് കഴുത്ത് മുറിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഞെട്ടൽ മാറാതെ പ്രവാസികൾ.. പത്തനംതിട്ട അയിരൂർ സ്വദേശി സോമശേഖരനാണ് (39) ജോലിസ്ഥലത്ത് വെച്ച് കട്ടിംഗ് മെഷീൻ ഉപയോഗിച്ച് കഴുത്ത് മുറിച്ച് സ്വയം ജീവനൊടുക്കിയത്.മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്…കുവൈത്തിൽ മാനസിക സംഘർഷങ്ങളാൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിൽ ഏറ്റവുമധികം ആളുകൾ ഇന്ത്യക്കാരാണ്…. വർധിച്ചു വരുന്ന മാനസിക പിരിമുറക്കങ്ങളും ജോലി സ്ഥലങ്ങളിലെ അമിതമായ ടെൻഷനുകളുമാണ് പ്രവാസികളെ സ്വയം ജീവനൊടുക്കുന്നതിലേക്ക് നയിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു