കുവൈറ്റ് സിറ്റി :
കേരള ആർട്സ് ലവേഴ്സ് അസ്സോസിയേഷൻ, കല കുവൈറ്റ് അബ്ബാസിയ മേഖലയുടെ നേതൃത്വത്തിൽ കല കുവൈറ്റ് അംഗങ്ങൾക്കായി പ്രവാസി ക്ഷേമനിധി പെൻഷൻ പദ്ധതിയുടെ രജിസ്ട്രേഷൻ ക്യാമ്പയിൻ അബ്ബാസിയ കല സെന്ററിൽ വച്ചു നടത്തി. ഈ പ്രവർത്തന വർഷത്തെ ആദ്യഘട്ട പ്രവർത്തനത്തിൽ 50 ഓളം അംഗങ്ങൾ രജിസ്ട്രേഷൻ പൂർത്തീകരിക്കുകയും 45 പേർ അപേക്ഷ പൂരിപ്പിച്ചു നൽകുകയും ചെയ്തു. കൂടുതൽ അംഗങ്ങളെ പ്രവാസി ക്ഷേമ പെൻഷൻ പദ്ധതിയുടെ ഭാഗമാക്കുന്നതിനായി വരും ദിവസങ്ങളിലും ക്യാമ്പയിനുകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.