കുവൈറ്റ് സിറ്റി : കുവൈറ്റില്‍ വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ പരിശോധനയില്‍ മെഡിക്കല്‍ മാസ്ക്കുകള്‍ പൂഴ്ത്തിവച്ച ഗോഡൗണ്‍ കണ്ടെത്തി .169000ത്തോളം മാസ്ക്കുകളാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്.
കുവൈറ്റില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അനധികൃതമായി മെഡിക്കല്‍ മാസ്ക്കുകള്‍ക്ക് വില വര്‍ധിപ്പിച്ച 14 ഫാര്‍മസികള്‍ കൂടി വാണിജ്യ മന്ത്രാലയം അടപ്പിച്ചു. ഇതെ കാരണത്താല്‍ രാജ്യത്ത് അടപ്പിച്ച ആകെ ഫാര്‍മസികളുടെ എണ്ണം 19 ആയതായാണ് റിപ്പോര്‍ട്ട്.