ദുബൈ:തിരൂർ വളവന്നൂർ കടായിക്കൽ കോയയുടെ മകൻ സബീൽ റഹ്മാൻ (25 വയസ്) ഇന്നലെ സിലിക്കോൺ ഒയാസീസിലുള്ള ബിൽഡിംഗിന്റെ മുകളിൽ നിന്നും കാൽവഴുതി താഴെവീണ് മരണപ്പെട്ടു.അവിവാഹിതനായ സബീൽ റഹ്മാൻ
ഒന്നര വർഷമായി ദുബായിൽ പ്ലാനിംഗ് എഞ്ചിനീയറായി ജോലിചെയ്തു വരുകയായിരുന്നു.മാതാവ് സുബൈദ.ഫാസില ഷെറിൻ,ജംഷീന,ഗയാസ് എന്നിവർ സഹോദരങ്ങളാണ്.ദുബായ് ഹെഡ് ക്വാട്ടേഴ്സ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികൃമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹ്യക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.