കുവൈത്ത് സിറ്റി : രാജ്യത്ത് 2 പേർക്ക് കൂടി കെറോണ വൈറസ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 58 ആയി.രോഗബാധിതരായ മുഴുവൻ പേരും ഇറാൻ സന്ദർശിച്ചവരാണെന്ന് ആരോഗ്യ മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ബുതാനി അൽ മുസൈഫ പറഞ്ഞു.
കഴിഞ്ഞ 14 ദിവസമായി പ്രത്യേക നിരീക്ഷണ കേന്ദ്രത്തിൽ ഉണ്ടായിരുന്ന 2 പേർ രോഗബാധയിൽ നിന്നും മുക്തമായതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.