ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കുവൈത്തിൽ നിന്നും മറ്റു രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു
നാളെ മാർച്ച് 12 മുതൽ മാർച്ച് 26 വരെ( വെള്ളി ശനി അവധി ദിനങ്ങൾ കൂടി ഉൾപ്പെടുന്നതോടെ)മാർച്ച് 29 വരെ പൊതു മേഖലകൾക്കും സ്വകാര്യ മേഖലകൾക്കും അവധി പ്രഖ്യാപിച്ചു
വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങൾ കൂട്ടം കൂടുന്നതും യോഗം ചേരുന്നതും നിരോധിച്ചു
റസ്റ്റോറന്റുകൾ, കഫേകൾ, ഷോപ്പിംഗ് മാളുകൾ, സ്വകാര്യ ജിംനേഷ്യങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനം മാർച്ച് 26 വരെ നിരോധിച്ചു
മാർച്ച് 12 നാളെമുതൽ 29 വരെ ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചു എന്നാൽ എടിഎമ്മുകൾ പതിവുപോലെ പ്രവർത്തിക്കുന്നതാണ്