കുവൈത്തിൽ തമിഴ്നാട് സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ച സംഭവം :നിരവധി ഇന്ത്യക്കാർ നിരീക്ഷണത്തിൽ

 

കുവൈത്ത്‌ സിറ്റി : രാജ്യത്ത് തമിഴ്നാട് സ്വദേശിക്ക് കൊറോണ വൈറസ്‌ ബാധ സ്ഥിരീകരികരിച്ചതോടെ കൂടുതൽ ഇന്ത്യക്കാരെ നിരീക്ഷണത്തിലാക്കി . ഫർവാനിയ ബ്ലോക്ക്‌ ഒന്നിലെ നാസർ മുത്ത്ലക്‌ ഹമദ്‌ സ്ട്രീറ്റിലെ 6421 ആം നമ്പർ കെട്ടിടത്തിലായിരുന്നു ഇയാൾ താമസിച്ച തമിഴ്നാട് സ്വദേശിക്കായിരുന്നു കൊറോണ സ്ഥിരീകരിച്ചത് .സ്വകാര്യ കമ്പനിയിലെ ശുചീകരണ തൊഴിലാളിയാണു ഇയാൾ. അസർബൈജാനിൽ നിന്നും വൈറസ്‌ ബാധയേറ്റ്‌ കുവൈത്തിൽ ചികിൽസയിൽ കഴിയുന്ന ഈജ്പിത്‌ സ്വദേശിയിൽ നിന്നാണു ഇയാൾക്ക്‌ വൈറസ്‌ ബാധയേറ്റത്‌.ഇയാൾക്ക്‌ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാൾ താമസിച്ചിരുന്ന കെട്ടിടത്തിലുള്ള 250 ഓളം പേരെ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഒഴിപ്പിക്കുകയും മുഴുവൻ പേരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക്‌ മാറ്റുകയും ചെയ്തിട്ടുണ്ട്‌. ഇവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നാണ് റിപ്പോട്ടുകൾ