കുവൈത്ത് സിറ്റി :
ലിബിയ ബഹറൈൻ , ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നു ഇത് വരെ കുവൈത്തിലെത്തിച്ച യാത്രികരിൽ ഒരു ഇന്ത്യക്കാരനടക്കം 42 പേർക്ക് കൂടി കൊറോണ വൈറസ് ബാധ ഉള്ളതായി റിപ്പോർട്ടുകൾ. ലബനാനിൽ നിന്നും കൊണ്ടു വന്നവരിൽ 5 ആളുകൾക്കും ഇതിനു പുറമേ ഈജിപ്തിൽ നിന്നും തിരിച്ചെത്തിച്ച 33 പേർക്കും ബഹറനിൽ നിന്നും വന്ന 4 പേർക്കുമാണു രോഗ ലക്ഷണങ്ങൾ പ്രകടമായത്. ഈജിപ്തിൽ നിന്നും വന്ന ഇന്ത്യക്കാരനു പുറമേ 29 സ്വദേശികളും ഫിലിപ്പീൻ , ശ്രീലങ്ക , എത്യോപ്യ എന്നീ രാജ്യക്കാർക്കുമാണു വൈറസ് ബാധ സംശിയപ്പെടുന്നത്.ഇവർ മുഴുവൻ പേരെയും ജാബിർ ആശുപത്രിയിലേക്ക് മാറ്റി കൂടുതൽ പരിശോധന നടത്തി വരികയാണു. ഫ്രാങ്ക്ഫർട്ട് , ലണ്ടൻ എന്നിവിടങ്ങളിൽ നിന്നുമായി രണ്ട് ഒഴിപ്പിക്കൽ വിമാനങ്ങൾ കൂടി രാജ്യത്ത് തിരിച്ചെത്തുന്നുണ്ട്. കഴിഞ്ഞ 4 ദിവസങ്ങളിലായി രാജ്യത്തെ കൊറോണ വൈറസ് ബാധ നിരക്ക് ഗണ്യമായി കുറഞ്ഞ അവസ്ഥയിലേക്ക് എത്തിയിരുന്നു. രോഗ മുക്തരാകുന്നവരുടെ എണ്ണത്തിലും വലിയ കുറവ് തന്നെ അനുഭവപ്പെട്ടിരുന്നു
കൂടുതൽ ആളുകളെ മറ്റ് രാജ്യങ്ങളിൽ ഒഴിപ്പിക്കുന്നതോടെ കുവൈത്തിൽ വൈറസ് ബാധിതറുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നാണ് വിലയിരുത്തൽ