കൊച്ചി:
മദ്യാസക്തിയുള്ളവര്‍ക്കു ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു . ഉത്തരവിനെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ നൽകിയ ഹർജിയിലാണ് മൂന്നാഴ്ചത്തേക്കാണ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
ലോക്ക് ഡൗണിനെത്തുടര്‍ന്നു മദ്യവില്പനശാലകള് അടച്ചതു മൂലമാണ് മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം നല്കാന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇത്തരമൊരു ഉത്തരവ് നിയമവിരുദ്ധവും അധാര്‍മികവുമാണെന്നും, കൂടാതെ പൊതുജനങ്ങളിലുള്‍പ്പെടെ തെറ്റിദ്ധാരണയുണ്ടാക്കുമെന്നും ഉന്നയിച്ചുകൊണ്ട് ഐഎംഎ യുടെ ദേശീയ മാനസികാരോഗ്യ വിഭാഗം ചെയര്മാന് ഡോ. എന്‍. ദിനേശാണ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ ഉത്തരവിനെതിരേ ടി.എന്‍. പ്രതാപന് എംപി ഹര്‍ജിയും നൽകിയിരുന്നു.