കുവൈത്ത് സിറ്റി
കോവിഡ് മൂലം പ്രതിസന്ധി അനുഭവിക്കുന്ന ഒരു ലക്ഷം കുടുംബങ്ങൾക്ക് സഹായമെത്തിക്കാൻ അമിതാബച്ചൻ പ്രഖ്യാപിച്ച വി ആർ വൺ പദ്ധതിക്കാണ് കല്യാൺ ജ്വല്ലേഴ്സിന്റെ പിന്തുണ. ഒരു ലക്ഷം ദിവസവേതന തൊഴിലാളികൾക്കാണ് അമിതാബച്ചൻ സഹായം പ്രഖ്യാപിച്ചത് ഇതിൽ അമ്പതിനായിരം കുടുംബങ്ങൾക്കുള്ള സഹായം കല്യാൺ ജ്വല്ലേഴ്സ് നൽകും സ്വർണാഭരണ നിർമാണ മേഖലയിലും സിനിമാ മേഖലയിൽ ജോലിചെയ്യുന്ന ദിവസവേതനക്കാർക്കാണ് കല്യാൺ സഹായമെത്തിക്കുക.
കൂടാതെ കോവിഡ് അവബോധം സൃഷ്ടിക്കുന്നതിനായി നിർമ്മിക്കുന്ന പരസ്യ ചിത്രത്തിനും കല്യാൺ പിന്തുണ പ്രഖ്യാപിച്ചു. അമിതാഭ് ബച്ചന് പുറമേ മമ്മൂട്ടി മോഹൻലാൽ രൺബീർ കപൂർ ചിരഞ്ജീവി ശിവകുമാർ പ്രിയങ്കാചോപ്ര ആലിയ ബട്ട് തുടങ്ങിയവർ ഈ പരസ്യചിത്രത്തിൽ വേഷമിടും
മുമ്പില്ലാത്തവിധമുള്ള ഒരു ആഗോള മഹാമാരിയായിലൂടെയാണ് ലോകം കടന്നു പോകുന്നതെന്നും വലിയ വെല്ലുവിളിയുടെ ഈ സമയത്ത് ദിവസവേതന ക്കാരായ തൊഴിലാളികൾക്ക് ആശ്വാസം നൽകാൻ വേണ്ടിയാണ് ബച്ചനോടൊപ്പം സഹായം എത്തിക്കുന്നതെന്ന് കല്യാൺ ജ്വല്ലേഴ്സ് ചെയർമാൻ ടി എസ് കല്യാണരാമൻ പറഞ്ഞു