കുവൈത്ത് സിറ്റി: വിമാന ടിക്കറ്റ്കളുടെ വില അടുത്ത ദിവസങ്ങളിൽ കൂടുമെന്ന് ജസീറ എയർ വൈസ് ചെയർമാൻ മർവാൻ ബുഡായി പറഞ്ഞു. എന്നാൽ അമിതമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ സാമ്പത്തിക ഇടിവ് മൂലമാണ് വില കൂട്ടുന്നത്. വിതരണ നിയമം, ഇന്ധനവിലയിൽ ഉണ്ടാവുന്ന വ്യതിയാനം, ഓപ്പറേറ്റിങ് നിരക്ക് എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് വില കൂട്ടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.