‘101’ സെന്റിലെ ജീവനക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി : ഇൻഫോർമേഷൻ ഡയറക്ടറി 101 സെന്ററിലെ ജീവനക്കാർക്ക് കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചു. കമ്മ്യൂണിക്കേഷൻ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. തുടർന്ന് 101 സെന്റർ അണുവിമുക്ത പ്രവർത്തനങ്ങൾക്കായി അടച്ചു. അടുത്ത ഒരാഴ്ച സെന്ററിലെ പ്രവർത്തനങ്ങൾ വാട്സാപ്പിലൂടെ നടത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഇത് കൂടാതെ ഇഷ്‌ബിലിയാ കോപ്പറേറ്റീവ് സൊസൈറ്റിയിലെ 13 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥാപനത്തിലെ 80 തൊഴിലാളികളിൽ നടത്തിയ പരിശോധനയിലാണ് 13 പേർക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. പ്രത്യേക ലക്ഷണങ്ങൾ കാണിക്കാതെ തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചതിനാൽ സ്ഥാപനം അണുവിമുക്തമാക്കി അടുത്ത ചൊവ്വാഴ്ചയോടു കൂടിയാണ് പ്രവർത്തനം ആരംഭിക്കുക.