ഇന്ന് 846 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു : 3 മരണം

കുവൈത്ത് സിറ്റി : കുവൈറ്റിൽ 846 പേർക്ക് കൂടി കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 41879 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്തെ മൂന്നു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 337 ആയി. അതേസമയം 505 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. 32809 പേരാണ് ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയത്.

8733 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 153 പേരുടെ നില ഗുരുതരമാണ്. രാജ്യത്ത് ഇതുവരെ 365224 പേരുടെ സ്രവം പരിശോധിച്ചു