കുവൈറ്റിൽ 662 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 122 ഇന്ത്യക്കാർ ഉൾപ്പെടെ 662 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ച വരുടെ എണ്ണം 32510 ആയി. അതോടൊപ്പം 1037 പേർക്ക് ഇന്ന് കോവിഡിൽ നിന്നും മുക്തി നേടാനായി. ഇതോടെ രാജ്യത്ത് ആകെ 21242 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. രാജ്യത്തെ അഞ്ച് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 269 ആയി.

നിലവിൽ 10999 പേരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 166 പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2999 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു.