കുവൈത്തിൽ 530 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 530 പേർക്കുകൂടി കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 31770 ആയി. 4 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മരണ സംഖ്യ 330 ൽ എത്തി.

641പേരാണ് ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതോടെ 40291 പേരാണ് ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയത്. നിലവിൽ 8191 പേരാണ് രോഗം ബാധിച്ച് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.
ഇതിൽ 181 പേരുടെ നില ഗുരുതരമാണ്.