കുവൈത്തിൽ ഇന്ന് 742 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കുവൈറ്റി സിറ്റി : കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 742 പേർക്കുകൂടി കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 41033 ആയി. 4 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മരണ സംഖ്യ 334ൽ എത്തി.

534 പേരാണ് ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതോടെ 32304 പേരാണ് ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയത്. നിലവിൽ 8395 പേരാണ് രോഗം ബാധിച്ച് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.
ഇതിൽ 165 പേരുടെ നില ഗുരുതരമാണ്.