കുവൈത്തിൽ രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നു; ഇന്ന് 877 പേർ രോഗമുക്തി നേടി ; സ്ഥിരീകരിച്ചത് 454 പേർക്ക്

കുവൈത്ത് സിറ്റി : രാജ്യത്ത് കൊറോണ രോഗബാധയിൽ നിന്നും മുക്കി നേടുന്നവരുടെ എണ്ണം കൂടുന്നു. ഇന്ന് 877 പേരാണ് കോവിഡിൽ നിന്ന് മുക്തി നേടിയത്. അതേസമയം 454 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 35920 ആയി. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഏഴ് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മരണസംഖ്യ 296 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 41 പേർ ഇന്ത്യക്കാരാണ്.

നിലവിൽ 8865 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 171 പേരുടെ നില ഗുരുതരമാണ്. രാജ്യത്ത് ഇതുവരെ 26 759 പേരാണ് ആകെ കോവിഡ് 19 രോഗബാധയിൽ നിന്നും മുക്തി നേടിയത്.