കുവൈത്തിൽ ഇന്ന് 671 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി : കുവൈറ്റിൽ 671 പേർക്ക് കൂടി കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 46195 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്തെ 4 മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 354 ആയി. അതേസമയം 717 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. 37030 പേരാണ് ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയത്.

8811 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 139 പേരുടെ നില ഗുരുതരമാണ്.