കോവിഡ്: കുവൈറ്റിൽ 717 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 79 ഇന്ത്യക്കാർക്കടക്കം 717 പേർക്ക് കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 31848 ആയി. അതേസമയം 923 പേരുടെ പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. രാജ്യത്ത് 10 മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 264 ആയി.

നിലവിൽ 11379 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 196 പേരുടെ നില ഗുരുതരമാണ്. രാജ്യത്ത് ഇതുവരെ 20205 പേർ കോവിഡ് 19 രോഗ ബാധയിൽ നിന്നും മുക്തി നേടി.