കുവൈറ്റിൽ ഇന്ന് 920 പേർ കോവിഡിൽ നിന്നും മുക്തി നേടി; 630 പുതിയ കേസുകൾ

കുവൈറ്റ് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കുവൈത്തിൽ 920 പേർ കോവിഡിൽ നിന്നും മുക്തി നേടി. അതേസമയം 630 പേർക്കാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 33140 ആയി. കൂടാതെ നാല് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മരണ സംഖ്യ 273 ആയി.

നിലവിൽ 10705 പേരാണ് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 173 പേർ ഗുരുതരാവസ്ഥയിൽ ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ച 105 പേർ ഇന്ത്യക്കാരാണ്. രാജ്യത്ത് ഇതുവരെ 22162 പേരാണ് കോവിഡിൽ നിന്നും മുക്തി നേടിയത്.