കുവൈത്തിൽ 520 പേർക്ക് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കുവൈത്തിൽ 520 പേർക്ക് കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 34952 ആയി. അതേസമയം 911 പേർ ഇന്ന് കോവിഡിൽ നിന്നും മുക്തി നേടി. കൂടാതെ രാജ്യത്ത് 6 മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മരണസംഖ്യ 285 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച 520 പേരിൽ 86 പേർ ഇന്ത്യക്കാരാണ്.

9619 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 172 പേർ ഗുരുതരാവസ്ഥയിൽ ആണ്. 25048 പേരാണ് രാജ്യത്ത് ആകെ കോവിഡിൽ നിന്നും മുക്തി നേടിയത്.