കുവൈറ്റിൽ ഇന്ന് 514 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 63 ഇന്ത്യക്കാർക്കടക്കം 514 പേർക്ക് കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ച വരുടെ എണ്ണം 35466 ആയി. അതേസമയം 834 പേരാണ് ഇന്ന് രോഗബാധയിൽ നിന്ന് മുക്തി നേടിയത്. കൂടാതെ നാല് മരണം കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മരണസംഖ്യ 289 ആയി.

നിലവിൽ 9295 പേരാണ് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നത്. ഇതിൽ 176 പേർ ഗുരുതരാവസ്ഥയിൽ ആണ്. രാജ്യത്ത് ഇതുവരെ 25882 പേരാണ് കോവിഡ് നിന്ന് മുക്തി നേടിയത്.