കുവൈറ്റിൽ പുതിയതായി 887 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി കുവൈറ്റിൽ പുതിയതായി 887 പേർക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 28649 ആയി. അതേസമയം 1382 പേർ കോവിഡിൽ നിന്നും മുക്തി നേടി. ഇതോടെ 14281 പേർ ഇതുവരെ രോഗമുക്തി നേടി. നിലവിൽ 14142 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 187 പേരുടെ നില ഗുരുതരമാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 201 പേർ ഇന്ത്യക്കാരാണ്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് ആറ് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മരണസംഖ്യ 226 ആയി.