കുവൈത്തിൽ 688 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 688 പേർക്ക് കൂടി കോവിഡ്
സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 44391 ആയി. അതേസമയം 617 പേരാണ് ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതുവരെ 34586 പേരാണ് കോവിഡിൽ നിന്ന് മുക്തി നേടിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 3 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മരണസംഖ്യ 344 ആയി. 9461 പേരാണ് നിലവിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 155 പേരുടെ നില ഗുരുതരമാണ്.