കുവൈത്ത് സിറ്റി : സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രദേശങ്ങളിലെ തൊഴിലാളികൾക്ക് കർഫ്യൂ പെർമിറ്റ് അനുവദിച്ചു. രാജ്യം സാധാരണനിലയിലേക്ക് മടങ്ങി വരുന്നതിന്റെ ആദ്യഘട്ടത്തിൽ പ്രവർത്തനമാരംഭിച്ച കമ്പനികളുടെ തൊഴിലാളികൾക്കാണ് പ്രവേശന, എക്സിറ്റ് കർഫ്യൂ പെർമിറ്റുകൾ അനുവദിച്ചിരിക്കുന്നത്. ഇത്തരം കമ്പനികളിലെ തൊഴിലാളികളെ കൊണ്ടു പോകുന്നതും തിരിച്ചുകൊണ്ടു വിടുന്നതും കമ്പനി ബസുകളിലായിരിക്കും.
റസ്റ്റോറന്റ്, കാർ മെയിന്റനൻസ്, ഫാർമസി സെക്ടർ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് കർഫ്യൂ പെർമിറ്റുകൾ അനുവദിച്ചത്.