ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ജൂലൈ 31 വരെ നീട്ടുമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷൻ അറിയിച്ചു. ഓവർസീസ് സർവീസുകൾക്കുള്ള വിലക്ക് ജൂലൈ 15 വരെ നീട്ടിയിരുന്നു. എന്നാൽ നിലവിൽ തുടരുന്ന പ്രത്യേക വിമാന സർവീസുകൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.