ജഹ്റയില്‍ വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 405 പഴയ ടയറുകള്‍ പിടിച്ചെടുത്തു. ഉപയോഗിച്ച ടയറുകളുടെ വില്പനയും ഇറക്കുമതിയും രാജ്യത്ത് നിയമവിധേയമല്ല. ഇത്തരം ടയറുകള്‍ വാങ്ങരുതെന്ന് വാണിജ്യ മന്ത്രാലയം അധികൃതര്‍ മുന്നറിയിപ്പ് നല്കി. വേനലില്‍ പഴയ ടയറുകള്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടാവാന്‍ സാധ്യത കൂടുതലാണ്.