കേരളത്തിൽ വീണ്ടും കോവിഡ് മരണം . മലപ്പുറം തെയ്യാല സ്വദേശി ഗണേശന് ആണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് ബാധ മൂലം മരിച്ചത്. 48 വയസായിരുന്നു . ഇന്നലെ രാത്രിയോടെയായിരുന്നു മരണം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 13 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 169 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.