കുവൈത്തിലെ അംഗറ സ്ക്രാപ് യാര്‍ഡില്‍ തീപിടിത്തമുണ്ടായി.തഹ്രീര്‍, ജഹ്റ, സുലൈബീകാത്ത്, ഇസ്നാദ് എന്നിവിടങ്ങളില്‍നിന്നുള്ള അഗ്നിശമന യൂണിറ്റുകള്‍ എത്തി തീയണച്ചു. അഗ്നിശമന സേനയുടെ സമയോചിത ഇടപെടല്‍മൂലം സമീപത്തെ സ്ഥാപനങ്ങളിലേക്ക് തീപടരുന്നത് ഒഴിവാക്കാനായി. ആളപായമില്ല. സാധന സാമഗ്രികള്‍ കത്തിനശിച്ച് വന്‍ സാമ്ബത്തിക നഷ്ടം ഉണ്ടായിട്ടുണ്ട്. തീപിടിത്തത്തിെന്റ കാരണം അറിവായിട്ടില്ല. അധികൃതര്‍ അന്വേഷണം ആരംഭിച്ചു.