കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിെന്റ ആരോഗ്യനില മെച്ചപ്പെടുന്നതായി പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ് പാര്‍ലമെന്റിനെ അറിയിച്ചു. ശസ്ത്രക്രിയക്കുശേഷം തുടര്‍ ചികിത്സക്കായി അദ്ദേഹം അമേരിക്കയിലാണ്. ആരോഗ്യനില അന്വേഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്ത എല്ലാവര്ക്കും അമീര്‍ നന്ദി അറിയിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി.