ഇന്ത്യയില്‍ കോവിഡ് മരണം 50,000 കടന്നു. രാജ്യത്ത് ആദ്യ കോവിഡ് മരണം കർണാടകയിൽ റിപ്പോര്‍ട്ട് ചെയ്ത് 156 ദിവസം പിന്നിടുമ്പോഴാണ് മരണ സംഘ്യ ഉയരുന്നത്.ഇരുപതിനായിരത്തിലേറെ പേര് മരിച്ച മഹാരാഷ്ട്രയാണ് കോവിഡ് മരണത്തില്‍ മുന്നില്‍. തമിഴ്നാട്, ഡല്‍ഹി,കര്‍ണാടക, ഗുജറാത്ത്, ആന്ധ്ര സംസ്ഥാനങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ലോകത്ത് 50,000 പേര് കോവിഡ് ബാധിച്ചു മരിച്ച നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്നലെ രാത്രി 10 മണിവരെയുള്ള കണക്കുകള്‍ പ്രകാരം മരണം 50, 951 ആണ്.