വയര്‍ കണക്ഷന് ഇല്ലാതെ ഒരു ഉപകരണത്തില്‍നിന്ന് മറ്റൊന്നിലേക്ക് വൈദ്യുതി കൈമാറ്റം ചെയ്യുന്നത് കണ്ടു പിടിച്ച കുവൈത്തി വനിതയ്ക്ക് രണ്ട് പുരസ്കാരങ്ങൾ. മൂന്നുമീറ്റര്‍ അകലത്തിലേക്ക് വയര്‍ കണക്ഷന് ഇല്ലാതെ ചാര്‍ജ് കൈമാറാന്‍ കഴിയുമെന്നാണ് ഇവര്‍ തെളിയിച്ചത്. ഇലക്ട്രോ മാഗ്നറ്റിക് തരംഗത്തെ വൈദ്യുതിയാക്കി മാറ്റിയാണ് ഇത് സാധ്യമാക്കിയത്.
കാനഡയില്‍ നടന്ന അഞ്ചാമത് ഇന്വെന്ഷന് ഇന്നൊവേഷന് കോംപറ്റീഷനില്‍ കുവൈത്തി യുവതിക്ക് രണ്ട് പുരസ്കാരം. ജിനാന്‍ അല്‍ ശിഹാബാണ് ടൊറേന്റാ ഇന്റര്‍നാഷനല്‍ സൊസൈറ്റി ഒാഫ് ഇന്നൊവേഷന് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്കില്സിെന്റ പ്രത്യേക ബഹുമതിയും മികച്ച വനിത ഇന്‍വെന്റര്‍ പുരസ്കാരവും നേടിയത്.
60 രാജ്യങ്ങളില്‍നിന്നുള്ള 600ലേറെ ശാസ്ത്ര ഗവേഷകര്‍ മത്സരിച്ചിരുന്നു.ഇലക്ട്രോഡിസ് എന്നാണ് ജിനാന്‍ അല്‍ ശിഹാബ് തെന്റ കണ്ടുപിടിത്തത്തിന് നല്കിയ പേര്. 2018ല്‍ ഇവര്‍ കുവൈത്ത് യൂത്ത് എക്സലന്‍സ് ആന്‍ഡ് ക്രിയേറ്റിവിറ്റി അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. 2019ല്‍ മോസ്കോ ഇന്റര്‍നാഷനല്‍ ഇന്വെന്ഷന് ആന്‍ഡ് ഇന്നൊവേറ്റിവ് ടെക്നോളജി മേളയില്‍ സ്വര്‍ണമെഡലും സ്വന്തമാക്കിയിട്ടുണ്ട്. ഇതേവര്‍ഷം ഗ്ലോബല്‍ വുമണ്‍ ഇന്‍വെന്റര്‍ ആന്‍ഡ് ഇന്നൊവേറ്റര്‍ നെറ്റ്വര്ക്കിെന്റ പ്രത്യേക പുരസ്കാരവും സ്വന്തമാക്കി.