ഫിന്‍താസ്​, ഹവല്ലി എന്നിവിടങ്ങളില്‍ മദ്യനിര്‍മാണ കേന്ദ്രത്തില്‍ പരിശോധന ; ഇന്ത്യക്കാരൻ ഉൾപ്പെടെ അറസ്റ്റിൽ

ഫിന്‍താസ്​, ഹവല്ലി എന്നിവിടങ്ങളില്‍ മദ്യനിര്‍മാണ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ അറസ്റ്റിൽ. നിര്‍ത്തിയിട്ട കാറില്‍ പൊലീസ്​ സംശയത്തെ തുടര്‍ന്ന്​ പരിശോധന നടത്തിയപ്പോഴാണ്​ വിദേശ നിര്‍മിതവും തദ്ദേശീയമായി നിര്‍മിച്ചതുമായ 500 കുപ്പി മദ്യം പിടികൂടിയത്​.

ചോദ്യം ചെയ്യലില്‍ മദ്യനിര്‍മാണ കേന്ദ്രത്തെക്കുറിച്ചുള്ള വിവരം ലഭിച്ചു. ഹവല്ലിയിൽ നിന്നാണ് ഇന്ത്യക്കാരനെ പിടികൂടിയത്. ഫിന്‍താസില്‍ സ്​ത്രീ ഉള്‍പ്പെടെ നേപ്പാള്‍ പൗരന്മാരായ നാലുപേരാണ്​ പിടിയിലായത്​.