കുവൈത്തിൽ 412 പുതിയ കേസുകൾ ; 2 മരണം

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്ന് 2 പേർ കൂടി മരിച്ചു .ഇതോടെ രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 530 ആയി. 412 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു . ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 84636 ആയി.ഇന്ന് രോഗ ബാധ റിപ്പോർട്ട്‌ ചെയ്യപ്പെട്ടവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക്‌

അഹമ്മദി 120
ജഹ്‌റ 76
ഫർവാനിയ 81
ഹവല്ലി 80
കേപിറ്റൽ 55