കുവൈത്തില്‍ ജനുവരിയോടെ ഒരു ലക്ഷത്തോളം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായേക്കും . 60 വയസ്സ് പൂര്‍ത്തിയായവരുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കാന്‍ മാന്‍പവര്‍ അതോറിറ്റി ഏര്‍പ്പെടുത്തിയ നിബന്ധന പ്രാബല്യത്തില്‍ വരുന്നതോടെയാണ് ഇത്രയും പേര്‍ക്ക് തൊഴില്‍ നഷ്ടമാവുക. സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി പുറത്തുവിട്ട കണക്കനുസരിച്ച് 60 വയസ്സ് പൂര്‍ത്തിയായ വിദേശികളില്‍ 97,612 പേര് സെക്കന്‍ഡറി സ്കൂള്‍ സര്‍ട്ടിഫിക്കറ്റോ അതില്‍ താഴെയോ മാത്രം യോഗ്യതയുള്ളവരാണ്.
ഇത്തരക്കാര്‍ക്ക് 2021 ജനുവരി ഒന്ന് മുതല്‍ തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടെന്നാണ് മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനം.
വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാതെ താമസാനുമതി പുതുക്കാന്‍ കഴിയില്ല. അതിനാൽ ഇത്രയും പേര് അടുത്തവര്‍ഷം പ്രവാസം മതിയാക്കി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങേണ്ടിവരും. 60 വയസ്സിന് മുകളിലുള്ള അടിസ്ഥാന വിദ്യാഭ്യാസം മാത്രം നേടിയ നിരവധി മലയാളികള്‍ കുവൈത്തിലുണ്ട്.