കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് താല്‍ക്കാലിക വിമാന സര്‍വിസ് ആരംഭിച്ചു. ചൊവ്വാഴ്ച കുവൈത്ത് എയര്‍വേസ് വിമാനം ഡല്‍ഹിയിലേക്കും ജസീറ എയര്‍വേസ് വിമാനം വിജയവാഡയിലേക്കും പറന്നു.
ചാര്‍േട്ടഡ് വിമാന സര്‍വിസ് ആണ് നടത്തുന്നത്. അടുത്ത ദിവസങ്ങളില്‍ കേരളത്തിലേക്ക് ഉള്‍പ്പെടെ വിമാനങ്ങളുണ്ടാകും. ആഗസ്റ്റ് 10 മുതല്‍ ഒക്ടോബര്‍ 24 വരെ താല്‍ക്കാലിക വിമാന സര്‍വിസ് ആരംഭിക്കുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് കുവൈത്ത് ഡി.ജി.സി.എ അംഗീകാരം നല്‍കുകയായിരുന്നു. ഇതനുസരിച്ച് ഇരു രാജ്യങ്ങളിലെയും വിമാനക്കമ്ബനികള്‍ക്ക് പ്രതിദിനം 500 സീറ്റുകള്‍ വീതം അനുവദിക്കും. ഇരുരാജ്യങ്ങളിലെയും വ്യോമയാന വകുപ്പ് മേധാവികള്‍ തമ്മില്‍ ജൂലൈ 28ന് നടന്ന വിര്‍ച്വല്‍ യോഗത്തിലാണ് താല്‍ക്കാലിക വിമാന സര്‍വിസ് സംബന്ധിച്ച് ധാരണയായത്.