ലബനാനിലേക്ക് സഹായവസ്തുക്കളുമായി കുവൈത്ത് രണ്ടു വിമാനങ്ങള്‍കൂടി അയച്ചു. ഇതോടെ കുവൈത്ത് ലബനാനിലേക്ക് മരുന്നും മറ്റു സഹായവസ്തുക്കളുമായി അയച്ച വിമാനങ്ങളുടെ എണ്ണം ഏഴായി.
ആദ്യ വിമാനങ്ങളില്‍ മരുന്നും ചികിത്സാ ഉപകരണങ്ങളുമായിരുന്നെങ്കില് ഇപ്പോള്‍ അയച്ചത് ഭക്ഷണവസ്തുക്കളാണ്. ലബനാനിലെ സ്ഫോടനശേഷം ആദ്യമായി സഹായവസ്തുക്കള്‍ എത്തിച്ചതും കുവൈത്താണ്. കുവൈത്ത് ആരോഗ്യ മന്ത്രാലയം നേരിട്ട് ഇടപെട്ടാണ് മരുന്നും ചികിത്സാ ഉപകരണങ്ങളും അയച്ചത്. ലബനാനിലെ ദുരിതബാധിതരെ സഹായിക്കാന്‍ കുവൈത്ത് റെഡ് ക്രെസന്റ് സൊസൈറ്റി വിഭവസമാഹരണ കാമ്ബയിന് നടത്തുന്നുണ്ട്.