കോവിഡ് പ്രതിസന്ധി കാരണം ഭക്ഷ്യസാധനങ്ങള്‍ക്ക് ബുദ്ധിമുട്ടനുഭവിച്ച പ്രവാസി മലയാളികള്‍ക്ക് ഭക്ഷ്യധാന്യക്കിറ്റുകള്‍ വിതരണം ചെയ്തു. കുവൈത്തിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ‘നെസ്റ്റോ’ ഗ്രൂപ് നല്കിയ ഭക്ഷ്യധാന്യക്കിറ്റുകളാണ് ഒ.െഎ.സി.സി ഹെല്പ് ലൈന്‍ മുഖേന വിതരണം ചെയ്തത്.
കുവൈത്ത് ഒ.െഎ.സി.സിയുടെ വിവിധ ഏരിയ കമ്മിറ്റികളായ ജഹ്റ, റിഗ്ഗയി, അബ്ബാസിയ, ഫര്‍വാനിയ, സാല്‍മിയ, മെഹ്ബൂല, മംഗഫ്, ഫഹാഹീല്‍ എന്നിവിടങ്ങളിലെ ഏരിയ കോഒാഡിനേറ്റര്‍മാര്‍ മുഖേനയാണ് അര്‍ഹരായവര്‍ക്ക് കിറ്റുകള്‍ എത്തിച്ചുനല്‍കിയത്. ഒ.െഎ.സി.സി പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര, വെല്‍ഫെയര്‍ വിങ് ചെയര്മാന് ഹരീഷ് തൃപ്പൂണിത്തുറ, വൈസ് ചെയര്മാന്മാരായ സജി മണ്ഡലത്തില്‍, അനൂപ് സോമന്, ഷബീര്‍ കൊയിലാണ്ടി എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.