കുവൈത്തിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി മലയാളി ചുമതലയേറ്റു

കുവൈത്തിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി മലയാളി ഐ.എഫ്.എസ് ഓഫിസർ സിബി ജോർജ് ചുമതലയേറ്റു.കുവൈത്തിലെ ഇന്ത്യൻ അംബാസഡർ കെ. ജീവസാഗര്‍ മേയ്​ 31ന്​ വിരമിച്ച ഒഴിവിലേക്കാണ്​ ഐ.എഫ്.എസ് 1993 ബാച്ച് ഉദ്യോഗസ്ഥനായ സിബി ജോർജ് എത്തിയത്. 2017 മുതല്‍ സ്വിറ്റ്​സർലൻഡ്​ അംബാസഡറായ അദ്ദേഹം വത്തിക്കാൻ സിറ്റിയുടെ ചുമതലയും വഹിച്ചിരുന്നു​. ഈജിപ്ത്, ഖത്തർ, ഇറാൻ, അമേരിക്ക, പാകിസ്​താൻ, സൗദി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഐ.എഫ്.എസില്‍ മികച്ച പ്രവര്‍ത്തനത്തിന് നല്‍കുന്ന എസ്.കെ. സിങ്​ അവാര്‍ഡ് ഫോര്‍ എക്‌സലന്‍സിന്​ 2014ല്‍ അര്‍ഹനായിരുന്നു. കോട്ടയം പാലാ സ്വദേശിയാണ്​. പൊളിറ്റിക്കല്‍ ഓഫിസറായി ഈജിപ്തില്‍ ആയിരുന്നു ഒൗദ്യോഗിക ജീവിതത്തി​െൻറ തുടക്കം. ഖത്തറില്‍ ഫസ്​റ്റ്​ സെക്രട്ടറി, പാകിസ്​താനിലെ ഇന്ത്യന്‍ ഹൈകമീഷനില്‍ പൊളിറ്റിക്കല്‍ കൗണ്‍സലര്‍, അമേരിക്കയിൽ പൊളിറ്റിക്കല്‍ കൗണ്‍സലറും കമേഴ്സ്യല്‍ കൗണ്‍സലറും, സൗദിയിലും ഇറാനിലും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ തുടങ്ങിയ ചുമതലകളും വഹിച്ചിരുന്നു. ​െകെറോ അമേരിക്കൻ സർവകലാശാലയിൽനിന്ന് അറബി ഭാഷയിൽ പി.ജി ഡിപ്ലോമ നേടിയിട്ടുണ്ട്​.