ലോകത്ത് കോ വിഡ് ബാധിതരുടെ എണ്ണം 2.28 കോടി കടന്നു. ഇതുവരെ ആകെ രോഗബാധിതരുടെ എണ്ണം 2,28,56,134 ആയി. ഇതില്‍ 1,55,11,669 പേര് രോഗമുക്തി നേടി.
7,96,992 മരണങ്ങളാണ് ലോകത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത്. രോഗവ്യാപനം രൂക്ഷമായ അമേരിക്കയില്‍ ആകെ രോഗികളുടെ എണ്ണം 57 ലക്ഷം കവിഞ്ഞിരിക്കുകയാണ്. 57,46,272 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,77,424 മരണങ്ങളാണ് രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത്.
രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 28,36,926 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 53,866 പേരാണ് രോഗം ബാധിച്ചു മരിച്ചത്.