കൊവിഡ് പശ്ചാത്തലത്തില്‍ വായ്പകള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍. കാര്‍ഷിക കടം ഉള്‍പ്പെടെയുളള വായ്പകള്‍ക്കുളള മൊറട്ടോറിയം ആറു മാസത്തേയ്ക്ക് കൂടി നീട്ടണമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും കത്തയയ്ക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ വായ്പകള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയത്തിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കേയാണ് സംസ്ഥാനത്തിന്റെ നീക്കം. കോവിഡ് പ്രത്യാഘാതത്തെ തുടര്‍ന്ന് ജനം ദുരിതത്തിലാണ്.പലര്‍ക്കും അവര്‍ മുന്‍പ് ചെയ്തിരുന്ന തൊഴിലിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ഈ പശ്ചാത്തലത്തില്‍ മൊറട്ടോറിയം ആറുമാസത്തേയ്ക്ക് കൂടി നീട്ടി നല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഇക്കാര്യം അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമെന്നും സുനില്‍കുമാര്‍ അറിയിച്ചു.